നികുതിപിരിവ് ഊര്‍ജിതമാക്കണം: മന്ത്രി
തിരുവനന്തപുരം: നികുതിവെട്ടിപ്പ് തടഞ്ഞ് നികുതിപിരിവ് ഊര്‍ജിതമാക്കണമെന്ന് ധനമന്ത്രി കെ.ശങ്കരനാരായണന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സര്‍ക്കാരിന് കിട്ടേണ്ട നികുതി പിരിക്കുന്നതില്‍ യാതൊരു അലംഭാവവും കാണിക്കേണ്ടതില്ലെന്ന് ജൂണ്‍ 21 ശനിയാഴ്ച വാണിജ്യവകുപ്പ് ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കവെ മന്ത്രി പറഞ്ഞു. സര്‍ക്കാരിന് കിട്ടേണ്ട വില്പനനികുതി പൂര്‍ണമായും പിരിച്ചെടുക്കാന്‍ കഴിയുന്നില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ശങ്കരനാരായണന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ നികുതി പിരിവിന്റെ പേരില്‍ വ്യാപാരികള്‍ പീഡിപ്പിക്കപ്പെടുന്ന എന്ന പരാതി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന സര്‍ക്കാരിന്റെ അനാസ്ഥ കണക്കിലെടുത്ത് നികുതി പിരിവില്‍ വേണ്ടത്ര ശ്രദ്ധ നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.












Click it and Unblock the Notifications