അഴിമതിക്കേസുകള്‍ ഒതുക്കുന്നു: വിഎസ്
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ മുന്‍ സര്‍ക്കാര്‍ തുടങ്ങിയ അഴിമതി കേസ് അന്വേഷണങ്ങള്‍ ആന്റണി സര്‍ക്കാര്‍ ഒതുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.
കരുണാകരന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസുകള്‍ ഒതുക്കിത്തീര്‍ക്കാനാണ് ആന്റണി ശ്രമിക്കുന്നതെന്ന് ജൂണ്‍ 23 ശനിയാഴ്ച ഒരു പ്രസ്താവനയില്‍ വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു. എല്‍ഡിഎഫിന്റെ കാലത്ത് അഴിമതിക്കേസുകള്‍ വാദിച്ചിരുന്ന സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ പിരിച്ചുവിട്ടത് ഇതിന്റെ ഭാഗമായാണെന്ന് വിഎസ് കുറപ്പെടുത്തി.
കരുണാകരനെതിരായ പാമോയില്‍ കേസ് അന്വേഷിച്ചിരുന്ന എസ്പിയെ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും വിഎസ് ചൂണ്ടിക്കാട്ടി. അഴിമതിയില്‍ മുങ്ങിക്കുളിച്ചവരാണ് ഈ മന്ത്രിസഭയിലുള്ളത്. നിയമത്തിന്റെ കൈയില്‍ നിന്നും ആരും രക്ഷപ്പെടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒറ്റ കേസ് പോലും കെട്ടിച്ചമച്ചിട്ടില്ലെന്നും വി എസ് വ്യക്തമാക്കി.












Click it and Unblock the Notifications