കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് ഫൈവ് സ്റാര്‍ ഹോട്ടല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ആദ്യമായി ഒരു ഫൈവ് സ്റാര്‍ ഹോട്ടല്‍. മുത്തൂറ്റ് പ്ലാസ ഹോട്ടലിനാണ് ഫൈവ് സ്റാര്‍ ഹോട്ടല്‍ എന്ന അംഗീകാരം ലഭിച്ചിരിക്കുന്നത്.

കേരളത്തിലെ മൂന്നാമത്തെ ഫൈവ് സ്റാര്‍ ഹോട്ടലാണ് മൂത്തൂറ്റ് പ്ലാസ. മറ്റ് രണ്ട് ഹോട്ടലുകളും കൊച്ചിയിലാണ്. ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് രണ്ടു മാസമായി.

25 കോടി മുതല്‍മുടക്കുള്ള മുത്തൂറ്റ് പ്ലാസയ്ക്ക് കഴിഞ്ഞയാഴ്ചയാണ് ഫൈവ് സ്റാര്‍ ഹോട്ടല്‍ എന്ന അംഗീകാരം ലഭിച്ചത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോവര്‍ പ്ലാസ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടുമായുള്ള കരാറിന്റെ അടിസ്ഥാത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പാണ് ഹോട്ടല്‍ തുടങ്ങിയത്.

57 മുറികളാണ് ഹോട്ടലിലുള്ളത്. 57 മുറികളിലും ഇന്ററാക്ടീവ് ടിവികളുണ്ട്. ഫൈബര്‍ ഒപ്റ്റിക് വെളിച്ചസംവിധാനവും മറ്റും ഹോട്ടലിന്റെ പ്രത്യേകതയാണ്. സന്ധ്യയായാല്‍ മുറിയുടെ മുകള്‍ത്തട്ട് നക്ഷത്രങ്ങള്‍ തിളങ്ങുന്ന ആകാശത്തിന് സമാനമാകും. ഇപ്പോള്‍തന്നെ ദിവസവും ഹോട്ടല്‍ മുറികളില്‍ 67 ശതമാനത്തിലും താമസക്കാരുണ്ടെന്ന് ഹോട്ടലിലെ ഉദ്യോഗസ്ഥയായ വി. രാധിക പറഞ്ഞു.

രണ്ടു മാസം മുന്‍പ് തുടങ്ങിയ ഒരു ഹോട്ടലിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഉയര്‍ന്ന നിരക്കാണെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, ഒരു അതിഥിയ്ക്ക് ശരാശരി മൂന്നു ഹോട്ടല്‍ ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ദേശീയ ശരാശരി ഒരു അതിഥിയ്ക്ക് 1.6 ജീവനക്കാരേയുള്ളൂ.

ഉദാരമായ നിരക്ക് മാത്രമേ ഇവിടെ ഈടാക്കുന്നുള്ളൂവെന്നും ഹോട്ടല്‍ മാനേജ്മെന്റ് അവകാശപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X