നിര്‍ണായക ഹുറിയത്ത് സമ്മേളനം തുടങ്ങി
ശ്രീനഗര്‍: ഇന്ത്യാ- പാക് സമ്മേളനത്തെ കുറിച്ചുള്ള നിലപാട് രൂപീകരിയ്ക്കുന്നതിനുള്ള ഓള്‍ പാര്‍ട്ടി ഹൂറിയത്ത് കൗണ്‍സിലിന്റെ നിര്‍ണായക യോഗം ജൂണ്‍ 25 തിങ്കളാഴ്ച ശ്രീനഗറില്‍ ആരംഭിച്ചു. വാജ്പേയി- മുഷാറഫ് കൂടിക്കാഴ്ചയാണ് ഹുറിയത്ത് സമ്മേളനത്തിന്റെ പ്രധാന അജണ്ടയെന്ന് ഹുറിയത്ത് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രഫസര്‍ അബ്ദുല്‍ ഗനി ഭട്ട് വെളിപ്പെടുത്തി.
വാജ്പേയിയും മുഷാറഫുമായി കൂടിക്കാഴ്ച നടത്താന്‍ ഹുറിയത്ത് നേതാക്കളെയും ക്ഷണിയ്ക്കണമെന്നാവശ്യപ്പെടുന്ന കത്തുകളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. കശ്മീര്‍ പ്രശ്നത്തില്‍ ഹുറിയത്തിനെ ഒരു കക്ഷിയായി പരിഗണിച്ച് ഇന്ത്യാ- പാക് ചര്‍ച്ചകളില്‍ തങ്ങളേയും ഉള്‍പ്പെടുത്തണമെന്നാണ് ഹുറിയത്തിന്റെ ആവശ്യം.
ഈ ആവശ്യം ഇന്ത്യ ഇതു വരെ അംഗീകരിച്ചിട്ടില്ല. പാകിസ്ഥാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യയെക്കൊണ്ട് ഈ ആവശ്യം അംഗീകരിപ്പിയ്ക്കാനാണ് ഹുറിയത്ത് ഇപ്പോള്‍ ശ്രമിയ്ക്കുന്നത്. ഇതിനായി ഹുറിയത്ത് നേതാക്കള്‍ ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതി അഷറഫ് ജഹാംഗീറിനെ കണ്ടിരുന്നു.
മുന്‍ ഹുറിയത്ത് ചെയര്‍മാനും ജമാ-അത്ത്-ഇസ്ലാമിയ നേതാവുമായ സയ്യിദ് അലി ഷാ ഗീലാനിയും തിങ്കളാഴ്ചത്തെ യോഗത്തില്‍ പങ്കെടക്കുന്നുണ്ട്.












Click it and Unblock the Notifications