Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഗില്‍ നുഴഞ്ഞുകയറ്റം: ഉത്തരവാദി മുന്‍ സേനാമേധാവിയെന്ന്

ദില്ലി: 1999ലെ കാര്‍ഗില്‍ യുദ്ധത്തിനുത്തരവാദി മുന്‍ ഇന്ത്യന്‍ കരസേനാമേധാവി ജനറല്‍ വി പി മാലിക് ആണെന്ന് ആരോപണം. കാര്‍ഗില്‍ പ്രശ്നത്തെ തുടര്‍ന്ന് സേനയില്‍ നിന്നും നീക്കം ചെയ്യപ്പെട്ട മുന്‍ ബ്രിഗേഡിയര്‍ സുരീന്ദര്‍ സിംഹ് ആണ് മുന്‍കരസേനാമേധാവിയ്ക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിയ്ക്കുന്നത്.

പാകിസ്ഥാന്‍ പട്ടാളത്തിന്റെ സഹായത്തോടെ ഇസ്ലാമിക് തീവ്രവാദികള്‍ കാര്‍ഗിലില്‍ നുഴഞ്ഞു കയറിയത് കണ്ടെത്താന്‍ പരാജയപ്പെട്ടെന്ന പേരില്‍ സേനയില്‍ നിന്നും ഈ മാസം നീക്കം ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് ബ്രിഗേഡിയര്‍ സുരീന്ദര്‍ സിംഹ്.

പാകിസ്ഥാന്റെ സഹായത്തോടെയുള്ള നുഴഞ്ഞുകയറ്റത്തെപ്പറ്റി താന്‍ കരസേനാമേധാവിയ്ക്കും മറ്റ് ഉന്നതോദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പു നല്‍കിയിരുന്നതാണെന്നും എന്നാല്‍, ജനറല്‍ മാലിക് ഉള്‍പ്പെടെയുള്ളവര്‍ അത് അവണിയ്ക്കുകയായിരുന്നുവെന്നുമാണ് ബ്രിഗേഡിയര്‍ സുരീന്ദര്‍ സിംഹിന്റെ വെളിപ്പെടുത്തല്‍.

ദേശീയസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിവരങ്ങള്‍ താന്‍ കൈമാറിയിട്ടും മാലികിനും മറ്റ് ഉന്നത കരസേനാ ഉദ്യോഗസ്ഥര്‍ക്കും കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്ന് ബ്രിഗേഡിയര്‍ സുരീന്ദര്‍ സിംഹ് കുറ്റപ്പെടുത്തി. കാര്‍ഗില്‍ സെക്ടറിലെ ഇന്ത്യന്‍ സൈനിക ബ്രിഗേഡിന്റെ കമാന്‍ഡറായിരുന്നു ബ്രിഗേഡിയര്‍ സുരീന്ദര്‍ സിംഹ്.കാര്‍ഗില്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയതിനു ശേഷം കാര്‍ഗില്‍ ബ്രിഗേഡിന്റെ കമാന്‍ഡര്‍ സ്ഥാനത്തു നിന്നും സുരീന്ദര്‍ സിഹിനെ മാറ്റിയിരുന്നു.

1999 ല്‍ ജനറല്‍ മാലിക് കാര്‍ഗില്‍ മേഖല സന്ദര്‍ശിച്ചപ്പോള്‍ നുഴഞ്ഞുകയറ്റക്കാരുടെ ഭീഷണിയെപ്പറ്റി താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും അപ്പോള്‍ തന്നെ കരസേനാ മേധാവി അത്അവഗണിയ്ക്കുകയായിരുന്നുവെന്നും ബ്രിഗേഡിയര്‍ സുരീന്ദര്‍ സിംഹ് പറയുന്നു. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ 1999 ലെ ദില്ലി- ലഹോര്‍ ബസ് യാത്രയെ തുടര്‍ന്നുണ്ടാ സൗഹൃദ സാഹചര്യത്തില്‍ പാകിസ്ഥാന്‍ കടുത്ത നടപടികള്‍ക്കൊന്നും മുതിരില്ലെന്നായിരുന്നുവത്രേ ജനറല്‍ മാലികിന്റേയും മറ്റും കണക്കു കൂട്ടല്‍.

തന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചതു വഴി കാര്‍ഗില്‍ യുദ്ധം ക്ഷണിച്ചു വരുത്തുകയും എണ്ണൂറിലധികം ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടുത്തുകയും ചെയ്ത കരസേനാ അധികൃതര്‍ സംഭവത്തെ തുടര്‍ന്ന് തന്റെ മുന്നറിയിപ്പ് രേഖകള്‍ നശിപ്പിച്ചതായും ബ്രിഗേഡിയര്‍ സുരീന്ദര്‍ സിംഗ് ആരോപിയ്ക്കുന്നു.

കാര്‍ഗില്‍ യുദ്ധം വിളിച്ചു വരുത്തിയ മണ്ടത്തരം ചെയ്തതാരാണെന്ന് രാജ്യത്തെ അറിയിക്കാന്‍ താനുമായി ഒരു തുറന്ന സംവാദത്തിന് മുന്‍ സേനാമേധാവിയെ ബ്രിഗേഡിയര്‍ സുരീന്ദര്‍ സിംഹ് വെല്ലുവിളിച്ചിരിയ്ക്കുകയാണ്. എന്നാല്‍, ബ്രിഡിേയറുടെ ആരോപണങ്ങളെപ്പറ്റി മുന്‍ കരസേനാമേധാവി മൗനം പാലിച്ചിരിയ്ക്കുകയാണ്.

സേനയില്‍ നിന്നും തന്നെ നീക്കെ ചെയ്തതിനെതിരേ കോടതിയെ സമീപിയ്ക്കാനാണ് ബ്രിഗേഡിയര്‍ സുരീന്ദര്‍ സിംഹിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+