കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരിക്കൂ....ആരോഗ്യവും മനശാന്തിയും നേടൂ

  • By Super
Google Oneindia Malayalam News

ഭോപ്പാല്‍: ആധുനിക ജീവിതത്തില്‍ മനുഷ്യന് ആരോഗ്യവും മനശാന്തിയും നിലനിര്‍ത്താന്‍ ഭക്ഷണരീതി ക്രമീകരിക്കുകയോ വ്യായാമം പരിശീലിക്കുകയോ ചെയ്തതുകൊണ്ടുമാത്രമായില്ല. കഴിയുമ്പോഴൊക്കെ ചിരിക്കൂ....നിങ്ങളുടെ ആരോഗ്യത്തിന് അത് ഏറെ ഗുണം ചെയ്യും. ലാഫര്‍ ക്ലബ് ഇന്റര്‍നാഷണലിന്റെ സന്ദേശം അതാണ്.

മസിലുകള്‍ക്ക് ആശ്വാസം പകരുന്നതിനും രക്തക്കുഴലുകള്‍ വികസിക്കുന്നതിനും ചിരി ഏറെ സഹായകമാണെന്നാണ് ചിരി ക്ലബിന്റെ പ്രസിഡന്റ് മദന്‍ കത്താരിയ പറയുന്നത്. ശരീരത്തില്‍ മുഴുവന്‍ രക്തപ്രവാഹം നടക്കുന്നതിനും ചിരി ഏറെ സഹായിക്കുമത്രെ.

വേദനയും സംഘര്‍ഷവും കുറയ്ക്കാന്‍ സഹായിക്കുന്ന തലച്ചോറിലുള്ള എന്‍ഡോര്‍ഫിന്‍ ഹോര്‍മോണിനെ പുറത്തേക്ക് വിടുന്നതിന് ചിരി പ്രയോജനപ്പെടുന്നുവെന്ന് കത്താകിയ പറഞ്ഞു. ഉത്കണ്ഠയും മനോസംഘര്‍ഷവും ദ്വേഷ്യവും ഒഴിവാക്കി ശരീരത്തിന്റെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്താന്‍ ചിരി സഹായിക്കുമത്രെ.

ആധുനികജീവിതത്തില്‍ മനുഷ്യര്‍ ചിരിക്കുന്നത് കുറഞ്ഞുവരികയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ക്ലബിന് 1000 ശാഖകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ളത്. ഇതില്‍ 800 ക്ലബുകളും ഇന്ത്യയിലാണ്. സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുന്നതിന് പല തരത്തിലുള്ള ചിരികളാണ് ക്ലബ് നിര്‍ദേശിക്കുന്നത്. ഈ ചിരികളെല്ലാം വ്യക്തികളെ ഊര്‍ജസ്വലരാക്കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുമെന്ന് കത്താരിയ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X