ഗുജറാത്തില്‍ നേരിയ ഭൂചലനം
അഹമ്മദാബാദ്: ഭൂകമ്പം ദുരന്തം വിതച്ച ഗുജറാത്തില്‍ ജൂണ്‍ 25 തിങ്കളാഴ്ചയും നേരിയ തോതില്‍ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 3.9 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച പുലര്‍ച്ചെ 1.43നാണ് ഉണ്ടായത്.
കഴിഞ്ഞ ജനവരിയില്‍ പതിനായിരക്കണക്കിന് പേരുടെ ജീവനപഹരിച്ച ഭൂകമ്പം ഉണ്ടായ കച്ചില്‍തന്നെയാണ് തിങ്കളാഴ്ചയും ഭൂചലനം അനുഭവപ്പെട്ടത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ഈയാഴ്ചയില്‍ത്തന്നെ ഇത് മൂന്നാം തവണയാണ് ഭൂചലനം ഉണ്ടാകുന്നത്. ജനവരിയിലെ ഭൂചലനത്തിന്റെ അനുരണനങ്ങളാകാം ഇത്തവണത്തേതെന്ന് അഹമ്മദാബാദിലെ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം വക്താക്കള്‍ പറഞ്ഞു. വരുന്ന ദിവസങ്ങളിലും ചെറിയതോതിലുള്ള ഭൂചലനം ഉണ്ടാകാനിടയുണ്ടെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications