വിമാനത്താവളവികസനത്തിന് സമ്മര്‍ദ്ദം ചെലുത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.
വിവിധ വിമാനസര്‍വീസ് കമ്പനികളുടെ പ്രതിനിധികളുമായി ജൂണ്‍ 25 തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ബ്രിഡ്ജ് സൗകര്യം ഏര്‍പ്പെടുത്തുവാന്‍ കേന്ദ്ര വ്യോമയാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലെ ടാക്സി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാരുമായും ചര്‍ച്ച നടത്തി വേണ്ട നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കും. കാര്‍ഗോ ക്ലിയറന്‍സ് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications