ഗള്‍ഫ് എയര്‍ വിമാനസമയത്തില്‍ മാറ്റം
തിരുവനന്തപുരം: ഗള്‍ഫ് എയറിന്റെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സര്‍വീസുകളുടെ സമയത്തില്‍ ജൂണ്‍ 23 വെള്ളിയാഴ്ച മുതല്‍ മാറ്റം വരുത്തി.
പുതുക്കിയ സമയമനുസരിച്ച് ജിഎഫ് 062/1061 നമ്പര്‍ അബുദാബി-തിരുവനന്തപുരം-ബഹ്റിന്‍ വിമാനം എല്ലാ തിങ്കളാഴ്ചകളിലും രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും. ജിഎഫ് 1060/061 ബഹ്റിന്‍-തിരുവനന്തപുരം-മസ്കറ്റ് വിമാനം എല്ലാ ചൊവാഴ്ചകളിലും വെള്ളിയാഴ്ചകളിലും രാവിലെ 7.15നായിരിക്കും തിരുവനന്തപുരത്ത് എത്തുക.
ജിഎഫ് 060/063 മസ്കറ്റ്-തിരുവനന്തപുരം-അബുദാബി വിമാനം ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്തെത്തും. ജിഎഫ് 060/1061 മസ്കറ്റ്-തിരുവനന്തപുരം-ബഹ്റിന്‍ വിമാനം വ്യാഴാഴ്ചകളില്‍ രാവിലെ ഏഴ് മണിക്കും തിരുവനന്തപുരത്ത് എത്തും.
ജിഎഫ് 062/061 അബുദാബി-തിരുവനന്തപുരം-മസ്കറ്റ് വിമാനം ശനിയാഴ്ച രാവിലെ ഏഴ് മണിക്കാണ് എത്തുക.












Click it and Unblock the Notifications