സ്ത്രീപീഡനം: തിരുവനന്തപുരം മുന്നില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീപീഡനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ജില്ല തിരുവനന്തപുരമാണെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
2000ത്തില്‍ വനിതാകമ്മീഷനില്‍ കിട്ടിയ പരാതികളില്‍ 141 എണ്ണവും തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. ഏറ്റവും കുറവ് കാസര്‍കോട് ജില്ലയിലാണ് - എട്ട്.
ജോലിസ്ഥലത്തുള്ള പീഡനങ്ങളുടെ കാര്യത്തില്‍ എറണാകുളമാണ് മുന്നില്‍. ഈ വിഭാഗത്തില്‍ 22 കേസുകളാണ് എറണാകുളത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരത്തിലുള്ള പീഡനങ്ങള്‍ 79 എണ്ണമാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ 21 എണ്ണത്തില്‍ തീര്‍പ്പുണ്ടായിട്ടുണ്ട്.
പൊലീസിനെതിരെ 118 കേസുകളാണ് കഴിഞ്ഞ വര്‍ഷം വനിതാകമ്മീഷനില്‍ ലഭിച്ചത്. ഇതില്‍ കൂടുതലും കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളായിരുന്നു. മതിയായ സൗകര്യങ്ങളില്ലാത്തതു കാരണം ഒട്ടേറെ കേസുകള്‍ തീര്‍പ്പാക്കാനാവാതെ കെട്ടിക്കിടക്കുന്നുണ്ട്.












Click it and Unblock the Notifications