Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂലായ് 11 ന് റെയില്‍ ഗതാഗതം പുന:സ്ഥാപിക്കും

കോഴിക്കോട്: തീവണ്ടിയപകടത്തിനു കാരണമായ കടലുണ്ടിയിലെ പൊളിഞ്ഞ പാലം പുനര്‍നിര്‍മിച്ച് ജൂലായ് പതിനൊന്നോടെ ഈ വഴിയുള്ള റെയില്‍ ഗതാഗതം പുന:സ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തകര്‍ന്ന പാലം താത്കാലികാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിച്ച് ഗതാഗതം പുന:സ്ഥാപിക്കാനാണ് പദ്ധതി. ഷൊര്‍ണ്ണൂര്‍ ഭാഗത്തേയ്ക്ക് അര കിലോമീറ്ററോളം തകര്‍ന്നു കിടക്കുന്ന റെയില്‍പ്പാളം കേടുപാടുകള്‍ തീര്‍ത്തു.

പഴയ പാലം പുനര്‍നിര്‍മ്മിക്കുന്നതോടൊപ്പം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ പണിയും ഊര്‍ജ്ജിതമാക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ പാലത്തിന്റെ പണി തീരുന്നതോടെ റെയില്‍ ഗതാഗതം അതിലൂടെയാക്കും. തകര്‍ന്ന പഴയ പാലത്തിനു പകരം പുതിയ പാലം നിര്‍മ്മിക്കുന്നതിനെപ്പറ്റി അതിനു ശേഷം തീരുമാനിയ്ക്കും.

അതേ സമയം രക്ഷാപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ മൃതദേഹങ്ങള്‍ പുഴയില്‍ നിന്നും ലഭിച്ചില്ല. പുഴയില്‍ മുങ്ങിക്കിടക്കുന്ന ബോഗികള്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ജൂണ്‍ 25 തിങ്കളാഴ്ച എല്ലാ ബോഗികളും കരയിലെത്തിക്കാനാവുമെന്ന് അധികൃതര്‍ പ്രതീക്ഷിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+