കടലുണ്ടി അപകടം: ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട്: കടലുണ്ടി തീവണ്ടിയപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രയില്‍ ചികിത്സയിലായിരുന്ന മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി സദാനന്ദന്‍ ആണ് ജൂണ്‍ 25 തിങ്കളാഴ്ച രാവിലെ മരിച്ചത്.
ഇതോടെ ഔദ്യോഗിക കണക്കു പ്രകാരം അപകടത്തില്‍ മരിച്ചവര്‍ 49 ആയി. ഗുരുതരമായി പരിക്കേറ്റ 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.
അതേ സമയം അപകടത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചു. സുരക്ഷാ കമ്മീഷണര്‍ പി.കെ. സെന്‍ ആണ് അന്വേണം നടത്തുന്ന്. ഒരാഴ്ചയ്ക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications