കണ്ണൂരില്‍ സിപിഎം കാരന്റെ ജീപ്പ് കത്തിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറുന്നു. ജൂണ്‍ 25 തിങ്കളാഴ്ച അജ്ഞാത സംഘം ഒരു സിപിഎം പ്രവര്‍ത്തകന്റെ ജീപ്പ് കത്തിക്കുകയും ചില സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടക്കുകയും ചെയ്തു.
ചക്കരക്കല്ല് സ്വദേശി പ്രകാശന്റെ ജീപ്പാണ് തിങ്കളാഴ്ച തീക്കിരയായത്. മുഴപ്പാലയിലെ സുധീന്ദ്രന്റെ മോട്ടോര്‍ ബൈക്ക് കത്തിക്കാനും ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
അക്രമത്തിന്റെ പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ അക്രമം നടത്തിയത് ആരാണെന്ന കാര്യത്തില്‍ പൊലീസ് ഇതുവരെ അവസാന നിഗമനത്തിലെത്തിയിട്ടില്ല.












Click it and Unblock the Notifications