തീവണ്ടിയപകടം: സ്വതന്ത്രഏജന്‍സി അന്വേഷിക്കണം
തിരുവനന്തപുരം: കടലുണ്ടി തീവണ്ടിയപകടത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടു.
സാങ്കേതിക വിദഗ്ധരടങ്ങുന്ന സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണത്തിലൂടെ മാത്രമേ അപകടത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്താനാകൂവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. തിങ്കളാഴ്ച നടന്ന എല്‍ഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തെയും 190 പുതിയ കോഴ്സുകള്‍ റദ്ദാക്കിയ നടപടിയെയും എല്‍ഡിഎഫ് എതിര്‍ക്കുമെന്നും വി.എസ്.പറഞ്ഞു.
മുന്നണിയിലെ വിവിധ ഘടകക്ഷി നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനാല്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി യോഗത്തില്‍ പങ്കെടുത്തില്ല.












Click it and Unblock the Notifications