ബദല്‍ ധവളപത്രത്തിന് എല്‍ഡിഎഫ് നീക്കം
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ അവതരിപ്പിച്ച ധവളപത്രത്തിന് ബദലായി മറ്റൊരു ധവളപത്രം പുറത്തിറക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ എല്‍ഡിഎഫ് ഉന്നതാധികാര സമിതി തിരുവനന്തപുരത്ത് യോഗം ചേരുന്നു.
ജനങ്ങളുടെ മേല്‍ സാമ്പത്തിക ബാധ്യത അടിച്ചേല്പിക്കുന്ന സര്‍ക്കാര്‍ ധവളപത്രത്തിന് പകരം ജനോപകാരപ്രദമായ ധവളപത്രം പുറത്തിറക്കാനാണ് മുന്നണി ആലോചിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പകരം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.
നാദാപുരത്തെയും കാസര്‍കോട്ടെയും അക്രമബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനാല്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരും യോഗത്തില്‍ പങ്കെടുക്കുന്നില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ പരാജയത്തിന്റെ കാരണവും മുന്നണി യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications