എല്‍ഡിഎഫ് ബദല്‍ ധവളപത്രമിറക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ കുറിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ എല്‍ഡിഎഫ് ബദല്‍ ധവളപത്രം വരുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കും.
തിങ്കളാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തിനു ശേഷം പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ഇക്കാര്യം വാര്‍ത്താ ലേഖകരെ അറിയിച്ചു. ജൂണ്‍ 29നാണ് നിയമസഭാസമ്മേളനം.
മദ്യമാഫിയയുമായി ചേര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യോഗം ആരോപിച്ചു. സംസ്ഥാനത്തുള്ള കള്ള്ഷാപ്പുകള്‍ നഷ്ടത്തിലാണ്. ഷാപ്പുകള്‍ നഷ്ടത്തിലാണെന്ന് വരുത്തിവച്ച് കള്ള്ഷാപ്പ് സഹകരണസംഘങ്ങള്‍ പിരിച്ചുവിടാനുള്ളഗൂഢാലോചനയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.
വൈദ്യുതിനിരക്കും യാത്രാനിരക്കും വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്പിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിക്കാന്‍ യോഗം തീരുമാനിച്ചു.












Click it and Unblock the Notifications