ദേശീയകര്‍ഷകമുന്നണി ഓഫീസ് തുറന്നു
കോട്ടയം: ദേശീയകര്‍ഷകമുന്നണിയുടെ സംസ്ഥാന സമിതി ഓഫീസ് നിലവില്‍ വന്നു. തിങ്കളാഴ്ച കോട്ടയത്ത് പി.സി.തോമസ് എംപി ഓഫീസ് ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച കോട്ടയത്തെത്തിയ തോമസ് നേതാക്കളോടും പ്രവര്‍ത്തരോടുമൊപ്പമാണ് മുന്നണി ഓഫീസിലെത്തിയത്. മുന്‍ എംപി സ്കറിയ തോമസ്, യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമി മാത്യു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് ചെമ്പേരി, സോഷ്യലിസ്റ് കേരള കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍പിള്ള, ദേശീയ റബര്‍ കര്‍ഷക ഏകോപന സമിതി ചെയര്‍മാന്‍ കെ.ടി.മാത്യു എന്നിവര്‍ ഉദ്ഘാടനവേളയില്‍ തോമസിനോടൊപ്പമുണ്ടായിരുന്നു.
ദേശീയ കര്‍ഷകമുന്നണി നിലവില്‍ വന്നതോടെ കേരള കോണ്‍ഗ്രസ്-എമ്മിലെ പിളര്‍പ്പ് ഉറപ്പായിരിക്കുകയാണ്.












Click it and Unblock the Notifications