തീവണ്ടിദുരന്തം : ജുഡീഷ്യല്‍ അന്വേഷണം വേണ്ട
ദില്ലി: കടലുണ്ടി തീവണ്ടിയപകടത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തില്ലെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ.രാജഗോപാല്‍ അറിയിച്ചു.
അഞ്ച് വര്‍ഷം മുമ്പ് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പാലം നേരത്തെ പരിശോധിച്ചിരുന്നു. പാലത്തിന് അപകടമുള്ളതായി ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ലെന്ന് രാജഗോപാല്‍ പറഞ്ഞു. ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചാല്‍ അന്വേഷണം വൈകാനേയിടയുള്ളൂവെന്ന് രാജഗോപാല്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് നടന്ന രാജ്പുര തീവണ്ടിയപകടത്തെ പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടും ഇതുവരെ കമ്മിഷനെ നിയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications