പി.സി. തോമസ് കോട്ടയത്ത്, മാണി ഗ്രൂപ്പ് പിളര്‍പ്പിലേക്ക്
കൊച്ചി: ദില്ലിയില്‍ വച്ച് ദേശീയ കര്‍ഷക മുന്നണി രൂപീകരിച്ച പി.സി. തോമസ് എംപി കോട്ടയത്തെത്തിയതോടെ കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക് നീങ്ങുന്നു. കര്‍ഷക മുന്നണിയുടെ സംസ്ഥാന ഘടകം രൂപീകരിക്കാനായാണ് തോമസ് ജൂണ്‍ 25 തിങ്കളാഴ്ച കൊച്ചിയിലെത്തിയത്.
തന്നെ പാര്‍ട്ടി പുറത്താക്കുകയാണെങ്കിലും കര്‍ഷക മുന്നണി പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാനാണ് തോമസിന്റെ തീരുമാനം. മന്ത്രിസ്ഥാനം തന്റെ ജിവിതാഭിലാഷമല്ലെന്ന് വ്യക്തമാക്കിയ തോമസ് തനിക്കെതിരെ പാര്‍ട്ടിയില്‍ ചില കുതന്ത്രങ്ങള്‍ അരങ്ങേറുന്നുണ്ടെന്ന് പരാതിപ്പെട്ടു. തനിക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമായതോടെയാണ് മുന്നണി രൂപീകരണവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ തനിക്കെതിരായ പ്രവര്‍ത്തനം രൂക്ഷമായിട്ടുണ്ടെങ്കിലും എംപി സ്ഥാനം രാജിവക്കാന്‍ തോമസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടു കൂടിയാണ് പാര്‍ട്ടി നേതാവ് കെ.എം. മാണിയുമായി താന്‍ അകലാന്‍ തുടങ്ങിയതെന്ന് തോമസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ മാണിയുടെ മകന് ജോസ് കെ. മാണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും അത്് വിജയിച്ചില്ല. അതിന് കാരണക്കാരനൊന്നുമായിരുന്നില്ലെങ്കിലും താന്‍ ഇക്കാര്യത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് തോമസ് പറഞ്ഞു.
പാര്‍ട്ടി നേതാവ് കെ.എം. മാണിക്ക് വിവിധ സ്ഥലങ്ങളില്‍ ഗംഭീര സ്വീകരണം നല്കി തോമസിന്റെ നീക്കങ്ങളുടെ മുനയൊടിക്കാനാണ് ഔദ്യോഗിക പക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം മാണിക്ക് എറണകുളത്ത് സ്വീകരണ യോഗം ഒരുക്കുന്നുണ്ട്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications