ബസ്, വൈദ്യുതി നിരക്കുകള്‍ കൂട്ടും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്, വൈദ്യുതി നിരക്കുകള്‍ ഉടന്‍ തന്നെ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തെക്കുറിച്ചുള്ള പൊതു ചര്‍ച്ച ജൂണ്‍ 25 തിങ്കളാഴ്ച തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെഎസ്ആര്‍ടിസി, കെസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളെ രക്ഷിക്കാന്‍ ഇതേ വഴിയുള്ളൂ. ഇതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ മുണ്ട് മുറുക്കിയുടുത്ത് ജനങ്ങള്‍ സഹിക്കേണ്ടി വരും. ബജറ്റിലും കാര്യമായ വെട്ടിച്ചുരുക്കല്‍ ഉണ്ടാകും. സര്‍ക്കാര്‍ നടപടികളോട് ജനങ്ങള്‍ സഹകരിക്കണം - മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതു ചര്‍ച്ചയില്‍ ധനമന്ത്രി കെ. ശങ്കരനാരായണന്, പബ്ലിക് റിലേഷന്‍സ് മന്ത്രി എം.എം. ഹസ്സന്, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി, മുന്‍ ആസൂത്രണബോര്‍ഡംഗം ഇ.എം. ശ്രീധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ ഒരു തുള്ളിപോലും മായം ചേര്‍ത്തിട്ടില്ലെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ നികുതി പിരിവില്‍ വരുത്തിയ വീഴ്ചയാണ് സാമ്പത്തിക ബാധ്യത ഇത്രയും കടുത്തതാക്കിയത്. ഈ ബാധ്യത മറികടക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തില്‍ പ്രതിപക്ഷം പൂര്‍ണമായും സഹകരിക്കണമെന്നും ധനമന്ത്രി അഭ്യര്‍ത്ഥിച്ചു.
ധവളപത്രത്തിലെ അപാകതകളാണ് ഇ.എം. ശ്രീധരന് തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ കേരള സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്ന കാര്യത്തില്‍ ധവളപത്രം മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications