സമാധാനചര്‍ച്ച: ഷാരോണ്‍ യുഎസിലെത്തി
ന്യൂയോര്‍ക്ക്: സമാധാനചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ യുഎസിലെത്തി. ജൂണ്‍ 24 ഞായറാഴ്ച തന്നെ യുഎസിലെത്തിയ അദ്ദേഹം കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് അമേരിക്കയിലെത്തുന്നത്.
അദ്ദേഹം യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി ചര്‍ച്ചകള്‍ നടത്തും. ജൂണ്‍ 26 ചൊവാഴ്ച വൈറ്റ് ഹൗസില്‍ സമാധാന ചര്‍ച്ചകള്‍ തുടങ്ങും. അതേസമയം ഇതുവരെ പലസ്തീന് നേതാവ് യാസര്‍ അരാഫത്തിനെ ജോര്‍ജ്ജ് ബുഷ് ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിട്ടില്ല. നേരത്തെ ബില്‍ ക്ലിന്റന്റെ കാലത്ത് വൈറ്റ്ഹൗസിലെ ചര്‍ച്ചകള്‍ക്ക് അരാഫത്തും സ്ഥിരം ക്ഷണിതാവായിരുന്നു.
പൂര്‍ണ്ണമായും പോരാട്ടം അവസാനിപ്പിച്ചെങ്കില്‍ മാത്രമേ പലസ്തീനുമായി ചര്‍ച്ച നടത്തൂ എന്ന് ഇസ്രയേല്‍ വിടുന്നതിനു മുന്‍പ് ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ സമാധാനം സ്ഥാപിക്കാന്‍ അരാഫത്തില്‍ 100 ശതമാനം പ്രയത്നം ആവശ്യമാണെന്ന് യുഎസ് സ്റേറ്റ് സെക്രട്ടറി കോളിന് പവല്‍ അഭിപ്രായപ്പെട്ടു.
സമ്പൂര്ണ്ണസമാധാനത്തിന് പകരം അരാഫത്തില്‍ നിന്ന് 100 ശതമാനം പ്രയത്നം മാത്രം ആവശ്യപ്പെട്ടുകൊണ്ടുള്ള കോളിന്‍പവലിന്റെ അഭിപ്രായപ്രകടനം അമ്പരപ്പുളവാക്കിയിരുന്നു. കോളിന് പവല്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായി ജൂണ്‍ 28 വ്യാഴാഴ്ച മധ്യേഷ്യന്‍ പര്യടനം തുടങ്ങുകയാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications