കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനചര്‍ച്ച: ഷാരോണ്‍ യുഎസിലെത്തി

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സമാധാനചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ യുഎസിലെത്തി. ജൂണ്‍ 24 ഞായറാഴ്ച തന്നെ യുഎസിലെത്തിയ അദ്ദേഹം കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് അമേരിക്കയിലെത്തുന്നത്.

അദ്ദേഹം യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി ചര്‍ച്ചകള്‍ നടത്തും. ജൂണ്‍ 26 ചൊവാഴ്ച വൈറ്റ് ഹൗസില്‍ സമാധാന ചര്‍ച്ചകള്‍ തുടങ്ങും. അതേസമയം ഇതുവരെ പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിനെ ജോര്‍ജ്ജ് ബുഷ് ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിട്ടില്ല. നേരത്തെ ബില്‍ ക്ലിന്റന്റെ കാലത്ത് വൈറ്റ്ഹൗസിലെ ചര്‍ച്ചകള്‍ക്ക് അരാഫത്തും സ്ഥിരം ക്ഷണിതാവായിരുന്നു.

പൂര്‍ണ്ണമായും പോരാട്ടം അവസാനിപ്പിച്ചെങ്കില്‍ മാത്രമേ പലസ്തീനുമായി ചര്‍ച്ച നടത്തൂ എന്ന് ഇസ്രയേല്‍ വിടുന്നതിനു മുന്‍പ് ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ സമാധാനം സ്ഥാപിക്കാന്‍ അരാഫത്തില്‍ 100 ശതമാനം പ്രയത്നം ആവശ്യമാണെന്ന് യുഎസ് സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ അഭിപ്രായപ്പെട്ടു.

സമ്പൂര്‍ണ്ണസമാധാനത്തിന് പകരം അരാഫത്തില്‍ നിന്ന് 100 ശതമാനം പ്രയത്നം മാത്രം ആവശ്യപ്പെട്ടുകൊണ്ടുള്ള കോളിന്‍പവലിന്റെ അഭിപ്രായപ്രകടനം അമ്പരപ്പുളവാക്കിയിരുന്നു. കോളിന്‍ പവല്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായി ജൂണ്‍ 28 വ്യാഴാഴ്ച മധ്യേഷ്യന്‍ പര്യടനം തുടങ്ങുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X