ജോര്‍ജിന്റെ അനധികൃതസമ്പാദ്യം: ഇന്റര്‍പോളിന്റെ സഹായം തേടും
തിരുവനന്തപുരം: സോണിയാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി വിന്‍സന്റ് ജോര്‍ജ് അനധികൃതമായി സ്വത്ത്സമ്പാദിച്ചുവെന്ന കേസില്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടും.
വിദേശത്തു നിന്ന് ജോര്‍ജിന് 10 വര്‍ഷത്തിനുള്ളില്‍ മൂന്നരക്കോടി ലഭിച്ചതെങ്ങനെയെന്ന് കണ്ടെത്തുന്നതിനാണ് ഇന്റര്‍പോളിന്റെ സഹായം തേടുന്നത്. വിദേശത്തുള്ള ബന്ധുക്കള്‍ വഴിയാണ് തനിക്ക് പണം ലഭിച്ചതെന്നാണ് ജോര്‍ജ് സിബിഐക്ക് വിശദീകരണം നല്‍കിയിരുന്നത്.
കേസിന്റെ അന്വേഷണം സിബിഐ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ജോര്‍ജ് അമിതവരുമാനം ഉണ്ടാക്കിയത് അനധികൃതഇടപാടുകളിലൂടെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സോണിയാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാവുന്നതിന് മുമ്പ് രാജീവ്ഗാന്ധിയുടെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജോര്‍ജ്. ഇക്കാലത്തും ജോര്‍ജ് അനധികൃതമായി പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. 91 മുതലാണ് ജോര്‍ജിന് വിദേശത്തു നിന്ന് പണം കിട്ടിത്തുടങ്ങിയത്. ഇതിന്റെ പിന്നില്‍ ആരാണെന്ന് കണ്ടെത്താനാണ് സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടുന്നതെന്ന് ദീപിക റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications