Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു റെയില്‍വേസ്റേഷനില്‍ സ്ഫോടനം; 43 പേര്‍ക്ക് പരിക്ക്

ജമ്മു: ജമ്മു റെയില്‍വെസ്റേഷനില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 43 പേര്‍ക്ക് പരിക്കേറ്റു. ജൂണ്‍ 25 തിങ്കളാഴ്ച രാത്രിയാണ് സ്ഫോടനം ഉണ്ടായത്. സ്റേഷനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു സ്കൂട്ടറില്‍ വച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.

ഝലം എക്സ്പ്രസ് സ്റേഷനില്‍ നിന്ന് യാത്രപുറപ്പെടാന്‍ മിനിറ്റുകള്‍ ഉള്ളപ്പോഴാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് സ്റേഷനിലും പരിസരപ്രദേശങ്ങളിും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദി സംഘടനയും ഏറ്റെടുത്തിട്ടില്ല.

ജമ്മുവിലെ മെഡിക്കല്‍ ആശുപത്രയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരിയ വ്യത്യാസം കൊണ്ടു മാത്രം രക്ഷപ്പെട്ട പലരും സ്ഫോടനത്തിന്റെ ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ല. ആശുപത്രിയിലെങ്ങും നിലവിളി മുഴങ്ങുകയാണ്. തിങ്കളാഴ്ച രാത്രി 9.30 ഓടു കൂടിയാണ് സ്ഫോടനം നടന്നതെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു.

ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിനടുത്താണ് ബോംബ് വച്ച സ്കൂട്ടര്‍ നിര്‍ത്തിയിരുന്നത്. സാധാരണ ഈ സ്ഥലം സൈനിക വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായാണ് ഉപയോഗിച്ചിരുന്നത്. അവിടെ എങ്ങനെ ഈ സ്കൂട്ടര്‍ കൊണ്ടുവച്ചു എന്ന കാര്യം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സ്ഫോടനത്തിനു ശേഷം ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+