കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം പണിയും: വി എച്ച് പി

  • By Staff
Google Oneindia Malayalam News

ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം എന്തു വില കൊടുത്തും പണിയുമെന്ന് വിശഹിന്ദു പരിഷത്ത് ( വി എച്ച് പി) വര്‍ക്കിംഗ് പ്രസിഡന്റ് അശോക് സിംഗാള്‍ പ്രസ്താവിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സന്യാസിമാരാണെന്നും വി എച്ച് പി അല്ലെന്നും സിംഗാള്‍ കൂട്ടിച്ചേര്‍ത്തു. പരിഷത്തിന്റെ കേന്ദ്രസമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ സിംഗാള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു.

2002, മാര്‍ച്ച് 12 ക്ഷേത്രം പണി തുടങ്ങാനുള്ള തീയതിയായി സന്യാസിമാര്‍ തീരുമാനിച്ചിട്ടുണ്ട്. പണിയ്ക്കുള്ള തടസങ്ങള്‍ നീക്കി കിട്ടാനുള്ളമുന്നറിയിപ്പെന്ന നിലയില്‍ സന്യാസിമാരുടെ പ്രതിനിധി സംഘം 2002 ജനവരിയില്‍ പ്രധാനമന്ത്രി വാജ്പേയിയെ കാണുമെന്നും തടസങ്ങള്‍ നീക്കിയില്ലെങ്കിലും സന്യാസിമാര്‍ ക്ഷേത്രം പണിയുമായി മുന്നോട്ടു പോകുമെന്നും അശോക് സിംഗാള്‍ വ്യക്തമാക്കി.

അയോധ്യയിലെ തര്‍ക്കസ്ഥലത്തിന്റെ റിസീവര്‍ മാത്രമാണ് സര്‍ക്കാരെന്നും അക്വയര്‍ ചെയ്ത സ്ഥലം മുഴുവനും യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും സിംഗാള്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X