ജയലളിത ഒരു മന്ത്രിയെ പുറത്താക്കി
ചെന്നൈ: തമിഴ്നാട്ടിലെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഡിഎംകെ മന്ത്രിസഭയില്‍ നിന്നും ഒരു മന്ത്രിയെ പുറത്താക്കി. പിന്നോക്കസമുദായത്തില്‍ പെട്ട എ.വെങ്കടാചലത്തെയാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്.
വെങ്കടാചലത്തിന്റെ സ്ഥാനത്ത് വളര്‍മതി ജേബരാജിനെ നിയമിച്ചതായി രാജ്ഭവനില്‍ നിന്ന് പുറപ്പെടുവിച്ച അറിയിപ്പില്‍ പറഞ്ഞു. ജേബരാജിനെ മന്ത്രിയായി നിയമിക്കാന്‍ നേരത്തെ ജയലളിത ഗവര്‍ണര്‍ ഫാത്തിമാബീവിയോട് ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച മുപ്പത് മിനുട്ട് നീണ്ടുനിന്നു.
ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സുപ്രധാനമായ ചില തീരുമാനങ്ങള്‍ മന്ത്രിസഭായോഗത്തില്‍ കൈകൊണ്ടിട്ടുണ്ടെന്ന് ജയലളിത തിങ്കളാഴ്ച അറിയിച്ചിരുന്നു.












Click it and Unblock the Notifications