കൊളത്തൂര്‍ മണിയെ അറസ്റ് ചെയ്തു
ചെന്നൈ: തമിഴ് ദേശീയമുന്നണി നേതാവ് പി.നെടുമാരന്റെ ഉറ്റമിത്രം കൊളത്തൂര്‍ മണിയെ പൊലീസ് അറസ്റ് ചെയ്തു. ജൂണ്‍ 26 ചൊവാഴ്ച രാവിലെയാണ് അറസ്റുണ്ടായത്.
വീരപ്പന്‍ കീഴടങ്ങുന്നതിനായി നടത്തുന്ന ചര്‍ച്ചകളില്‍ തനിക്ക് സഹായിക്കാനാവുമെന്ന കൊളത്തൂര്‍ മണിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അറസ്റ്. കന്നട ചലച്ചിത്രതാരം രാജ്കുമാറിനെ വീരപ്പന്റെ പിടിയില്‍ നിന്നും മോചിപ്പിക്കുന്നതിനായി പ്രധാനപങ്ക് വഹിച്ചിട്ടുള്ളയാളാണ് കൊളത്തൂര്‍ മണി.
ക്യു ബ്രാഞ്ച് പൊലീസാണ് മണിയെ അറസ്റ് ചെയ്തത്. ബോംബ് സ്ഫോടനക്കേസുകളും തീവ്രവാദ കേസുകളും കൈകാര്യം ചെയ്യുന്ന വിഭാഗമാണ് ക്യു ബ്രാഞ്ച് പൊലീസ്.












Click it and Unblock the Notifications