അമിത ടാക്സിക്കൂലി:പ്രശ്നം പരിഹരിക്കും
തിരുവനന്തപുരം: വിമാനത്താവളങ്ങളില്‍ നിന്ന് ടാക്സി സര്‍വീസ് നടത്തുന്നവര്‍ അമിതനിരക്ക് ഈടാക്കുന്നുവെന്ന പരാതി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി ഉറപ്പുനല്‍കി.
വിമാനത്താവളങ്ങളില്‍ ടാക്സി സര്‍വീസ് നടത്തുന്നവരുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആന്റണി അറിയിച്ചു. ഗള്‍ഫ് എയര്‍, കുവൈത്ത് എയര്‍വേസ്, ഒമാന്‍ എയര്‍വേസ്, ഇന്ത്യന്‍ എയര്‍ലൈന്‍സ്, സില്‍ക്ക് എയര്‍, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, ജെറ്റ് എയര്‍വേസ് തുടങ്ങിയ എയര്‍ലൈന്‍സ് കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എ.കെ.ആന്റണി ഇക്കാര്യം അറിയിച്ചത്.
വിമാനമിറങ്ങുന്നവര്‍ നേരിടുന്ന പ്രധാനപ്രശ്നം ടാക്സി ഡ്രൈവര്‍മാര്‍ വന്‍തുക കൂലിയായി ഈടാക്കുന്നതാണെന്ന് എയര്‍ലൈന്‍സ് കമ്പനികളുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു എയര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായി കേന്ദ്ര വ്യോമയാനമന്ത്രിയുമായി ബന്ധപ്പെടുമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications