Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുത്ത സാമ്പത്തി നടപടി വേണ്ടിവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇന്നു നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ജൂണ്‍ 26 ചൊവാഴ്ച തിരുവനന്തപുരത്ത് നടന്ന മാധ്യമമേധാവികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ ദുര്‍ഘടം മറികടക്കാന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ചില നടപടികള്‍ സര്‍ക്കാരിന് കൈക്കൊള്ളേണ്ടിവരും. കാതലയ ചില നയവ്യതിയാനങ്ങള്‍ക്കും തയ്യാറാകേണ്ടതുണ്ട്. വികസന നയത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുക എന്നതാണ് ഇതില്‍ പ്രധാനം - മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും അത് മറികടക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വാര്‍ത്താമാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

മലയാള മനോരമ, മാതൃഭൂമി, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ മാധ്യമങ്ങളുടെ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+