തൊഴിലാളികളുടെ ചരിത്രം സിഡി റോമില്‍
തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും ചരിത്രവും വിശദമായി പ്രതിപാദിക്കുന്ന സിഡി റോം തയ്യാറായി.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിഡിയില്‍ 186 തൊഴിലാളി നേതാക്കളുടെ അനുഭവങ്ങളും വീക്ഷണങ്ങളും അവര്‍ തന്നെ അവതരിപ്പിക്കുന്നു. ജൂണ്‍ 27 ബുധനാഴ്ച തൊഴില്‍മന്ത്രി ബാബു ദിവാകരന്‍ സിഡി പ്രകാശനം ചെയ്യും.
ഇടപ്പള്ളി പൊലീസ് സ്റേഷന്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന തൊഴിലാളി യൂണിയന്‍ നേതാക്കളായ എന്‍.കെ.മാധവന്‍, കെ.സി.മാത്യു എന്നിവരുടെ അനുഭവങ്ങള്‍ മുതല്‍ പുത്തന്‍ തലമുറയിലെ യുവ തൊഴിലാളി നേതാക്കളായ യു.പോക്കര്‍, ബിനോയ് വിശ്വം എന്നിവരുടെ അനുഭവങ്ങളും സിഡിയില്‍ ചേര്‍ത്തിട്ടുണ്ട്. എല്ലാ തൊഴിലാളി നേതാക്കളുടെയും മേല്‍വിലാസവും ബയോഡാറ്റയും ഫോണ്‍നമ്പരും സിഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പഴയകാല തൊഴിലാളി നേതാക്കളായ സി.കെ.കേശവന്‍, ഐഎന്‍ടിയുസി സ്ഥാപകന്‍ ധാരാസിംഗ്, പുതുപ്പള്ളി രാഘവന്‍ എന്നിവരുടെ പ്രസംഘങ്ങളുടെ ശബ്ദലേഖനം സിഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലാളി നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ആല്‍ബവും ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്യും.
കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രം എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാമ് സിഡി റോം തയ്യാറാക്കിയിരിക്കുന്നത്. പഠനം ജൂലായില്‍ പൂര്‍ത്തിയാകും. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് ആണ് സിഡി തയ്യാറാക്കിയിരിക്കുന്നത്.












Click it and Unblock the Notifications