Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരക്ക് വര്‍ധന തല്കാല ശാന്തിക്ക്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ധവളപത്രം നിര്‍ദേശിക്കുന്ന നിരക്ക് വര്‍ധനവ് തല്ക്കാലശാന്തിക്കന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി.

അടുത്ത ദിവസങ്ങളില്‍ തന്നെ കടുത്ത ചില നടപടികള്‍ എടുക്കേണ്ടിവരുമെന്ന് ജൂണ്‍ 26 ചൊവാഴ്ച പത്രാധിപന്മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും യോഗത്തില്‍ ആന്റണി വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചകള്‍ കൂടാതെ സര്‍ക്കാര്‍ ഒരു തീരുമാനവും എടുക്കില്ല. ഇതിനായി മാധ്യമങ്ങളുടെ സഹകരണം മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. സ്വകാര്യമേഖലയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഉദാരമായ സമീപനമാണെന്നും ആന്റണി വ്യക്തമാക്കി. സര്‍ക്കാര്‍ ഭരണം സുതാര്യമാക്കുന്നതിന് കൂടിയാണ് ധവളപത്രം പുറത്തിറക്കിയത്. ഒരു വര്‍ഷം കൊണ്ട് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആന്റണി പറഞ്ഞു.

ജനങ്ങളുടെ അറിയാനുള്ള അവകാശം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് അടിയന്തിര നടപടികള്‍ കൈകൊള്ളുമെന്ന് ചടങ്ങില്‍ സംബന്ധിച്ച പ്രവാസികാര്യ-ഇന്‍ഫര്‍മേഷന്‍ മന്ത്രി എം.എം.ഹസ്സന്‍ പറഞ്ഞു. വാര്‍ത്താലേഖകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും ക്ഷേമം സംബന്ധിച്ച് സര്‍ക്കാരിന് തുറന്ന മനസാണുള്ളതെന്നും ഹസ്സന്‍ വ്യക്തമാക്കി. അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+