പരീക്ഷാ കണ്‍ട്രോളറെ ഘെരാവോ ചെയ്തു
തിരുവനന്തപുരം: കേരള സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളറെ കെഎസ്യു നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഘെരാവോ ചെയ്തു.
ജൂണ്‍ 26 ചൊവാഴ്ച രാവിലെ 11 മണിക്ക് ശേഷമാണ് കെഎസ്യു നേതൃത്വത്തിലുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കണ്‍ട്രോളര്‍ കൃഷ്ണന്‍ കുട്ടിയുടെ മുറിയിലേക്ക് ഇരച്ചു കയറിയത്. കേരള സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമായി പ്രീഡിഗ്രിക്ക് ഫോര്‍ത്ത് ഓപ്ഷനായി കണക്ക് പഠിച്ച് പരീക്ഷയെഴുതിയവര്‍ക്ക് മോഡറേഷന്‍ നല്‍കിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഘെരാവോ.
ഫോര്‍ത്ത് ഓപ്ഷന്‍ മാത്തമാറ്റിക്സിന് ആറ് മാര്‍ക്കാണ് സര്‍വകലാശാല മോഡറേഷന്‍ നല്‍കിയത്. ഇത് ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും ഉന്നതോദ്യോഗസ്ഥരുടെയും മക്കള്‍ക്കും ബന്ധുക്കള്‍ക്കും എഞ്ചിനിയീറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതാനുള്ള യോഗ്യത നേടിക്കൊടുക്കാനുള്ള നീക്കമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
അര മണിക്കൂറോളം കണ്‍ട്രോളറെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവച്ചു. പിന്നീട് പൊലീസെത്തി വിദ്യാര്‍ത്ഥികളെ അറസ്റു ചെയ്ത് നീക്കി. സമരം കൂടുതല്‍ ശക്തമായ രീതിയില്‍ തുടരുമെന്ന് കെഎസ്യു ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications