Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലുണ്ടി: അന്വേഷണം അട്ടിമറിക്കുന്നുവെന്ന്

കോഴിക്കോട്: കടലുണ്ടിപ്പുഴയില്‍ ചെന്നൈ മെയില്‍ വീണതിനെക്കുറിച്ച് റെയില്‍വെ സുരക്ഷാ കമ്മീഷണര്‍ നടത്തുന്ന അന്വേഷണം അട്ടിമറിക്കാന്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി പരാതി ഉയരുന്നു.

ജൂണ്‍ 25 തിങ്കളാഴ്ചയും 26 ചൊവാഴ്ചയും കോഴിക്കോട്ട് തെളിവെടുപ്പു നടത്തിയ സുരക്ഷാ കമ്മീഷണര്‍ പ്രണബ് കുമാര്‍ സെന്നിന് തെറ്റായ വിവരങ്ങള്‍ നല്‍കാനാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ബലം പ്രയോഗിച്ച് തെളിവെടുപ്പിനെത്തിച്ച റെയില്‍വെ അധികൃതര്‍ സ്വമേധയാ മൊഴി നല്‍കാന്‍ തയ്യാറായി വന്നവര്‍ക്ക് അനുമതി നിഷേധിച്ചുവെന്നാണ് ആരോപണം. തെളിവെടുപ്പ് നടത്തുന്ന കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ നാട്ടുകാരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുമായ ഒട്ടേറെ പേര്‍ കോഴിക്കോട്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും കമ്മീഷനെ കാണാന്‍ റെയില്‍വെ അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല.

കമ്മീഷനുമുമ്പാകെ ഇതുവരെ 46 റെയില്‍വെ ഉദ്യോഗസ്ഥര്‍ തെളിവ് നല്‍കിയിട്ടുണ്ട്. ചൊവാഴ്ച മാത്രം എട്ട് റെയില്‍വെ ജീവനക്കാര്‍ മൊഴി നല്‍കി.

കടലുണ്ടി ദുരന്തവും അടുത്തിടെ കോഴിക്കോട്, മലപ്പുറം ജില്ലയിലെ കിണറുകള്‍ അപ്രത്യക്ഷമായതും കൂട്ടിയോജിപ്പിച്ച് അന്വേഷണത്തിന്റെ ഗതി തിരിച്ചുവിടാനാണത്രെ റെയില്‍വെയുടെ ശ്രമം. ബോഗിയുടെ പഴക്കവും വിറയലും പാലത്തിന്റെ തകരാറുകളും അന്വേഷണത്തില്‍ വരാതിരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

കിണറിടിച്ചില്‍ പ്രതിഭാസത്തെക്കുറിച്ച് റെയില്‍വെ ഉദ്യോഗസ്ഥര്‍ നേരത്തെ ദുരന്തസ്ഥലം സന്ദര്‍ശിച്ച കേന്ദ്ര റെയില്‍വെ മന്ത്രി നിതീഷ് കുമാറിനെയും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ പാലത്തിന്റെ കാല്‍ താഴ്ന്നു പോയതാകാം അപകടത്തിന് കാരണമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാവില്ലെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍ വ്യക്തമാക്കിയ സ്ഥിതിക്ക് സുരക്ഷാകമ്മീഷണര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അന്തിമമായിരിക്കും. ഈയവസരത്തില്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ എടുക്കുന്ന നടപടികള്‍ സംശയത്തോടെയാണ് നാട്ടുകാര്‍ വീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+