പാലത്തിന് വിള്ളലുണ്ടായിരുന്നു: കമ്മിഷണര്‍
കോഴിക്കോട്: കടലുണ്ടി പാലത്തില്‍ തകര്‍ന്ന ഒരു തൂണിന് വിള്ളലുണ്ടായിരുന്നുവെന്ന് തീവണ്ടിയപകടത്തെ കുറിച്ച് അന്വേഷിച്ച റെയില്‍വെ സുരക്ഷാവിഭാഗം കമ്മിഷണര്‍ പ്രണബ്കുമാര്‍സെന്‍ പറഞ്ഞു.
ജൂണ്‍ 26 ചൊവാഴ്ച കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റെയില്‍വേ കമ്മിഷണര്‍ ഇക്കാര്യം അറിയിച്ചത്. പാലത്തിന് 140 വര്‍ഷം പഴക്കമുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. 76 വര്‍ഷം പഴക്കമാണുള്ളതെന്നായിരുന്നു നേരത്തെ റെയില്‍വെ അധികൃതര്‍ പറഞ്ഞിരുന്നത്.
രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടും രണ്ട് മാസത്തിനുള്ളില്‍ അന്തിമറിപ്പോര്‍ട്ടും സമര്‍പ്പിക്കുമെന്ന് പ്രണബ്കുമാര്‍സെന്‍ അറിയിച്ചു. സംഭവസ്ഥലം സന്ദര്‍ശിക്കുന്നതിനായി റെയില്‍വെ ചീഫ് കമ്മിഷണര്‍ രാജാമണി കോഴിക്കോട്ടെത്തും.












Click it and Unblock the Notifications