Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ബോംബെറിഞ്ഞു

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരേ സി പി എമ്മുകാരെന്ന് സംശയിക്കപ്പെടുന്ന അക്രമികള്‍ ബോംബെറിഞ്ഞു. ജൂണ്‍ 25 തിങ്കളാഴ്ച അര്‍ദ്ധരാത്രിയ്ക്കു ശേഷമായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് സി. രഘുനാഥിന്റെ ചക്കരക്കല്ലിനടുത്ത് കാവിന്മൂലയിലുള്ള വീടിനു നേരേ ബോംബെറിയുകയും വീട്ടുപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് എടക്കാട് ബ്ലോക്ക് സെക്രട്ടറിയാണ് രഘുനാഥ്.

വീടിന്റെ മുന്‍വാതില്‍ ബോംബെറിഞ്ഞു തകര്‍ത്ത അക്രമികള്‍ വീടിനുള്ളില്‍ കടന്ന് ഫ്രിഡ്ജ്, ടി വി, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. രഘുനാഥിന്റെ കിടപ്പുമുറിയുടെ വാതില്‍ തല്ലിപ്പൊളിയ്ക്കാന്‍ അക്രമികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കിടപ്പുമുറിയുടെ വാതില്‍ തല്ലിപ്പൊളിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ രഘുനാഥ് ഭാര്യയെയും കുട്ടികളേയും കട്ടിലിനടിയില്‍ ഒളിപ്പിച്ചു. വീട്ടില്‍ നിന്നും കൂട്ടനിലവിളി ഉയര്‍ന്നതിനെ തുടര്‍ന്ന് അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

ബഹളം കേട്ട് നാട്ടുകാര്‍ എത്താതിരിയ്ക്കാന്‍ അക്രമികള്‍ വീടിന്റെ പരിസരത്ത് ബോംബ് സ്ഫോടനങ്ങള്‍ നടത്തിയിരുന്നു. തിരികെ പോയ വഴിയിലും ഇവര്‍ ബോംബ്സ്ഫോടനങ്ങള്‍ നടത്തി. അക്രമി സംഘത്തില്‍ അഞ്ചു പേരുണ്ടായിരുന്നതായി രഘനാഥ് പറഞ്ഞു.

ജൂണ്‍ 24 ഞായറാഴ്ച ചക്കരക്കല്ലിനടുത്ത് കണയന്നൂരില്‍ സി പി എം പ്രവര്‍ത്തകന്‍ പ്രകാശന്റെ ജീപ്പ് ഒരു സംഘം അക്രമികള്‍ തീ വച്ച് നശിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചതെന്ന് കരുതപ്പെടുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ദിവസവും രഘുനാഥിനെ സി പി എമ്മുകാര്‍ മര്‍ദ്ദിച്ചിരുന്നു.

സി പി എം അക്രമരാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് പി. രാമകൃഷ്ണന്‍ മുന്നറിയിപ്പു നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+