പഴയ റെയില്‍പ്പാലങ്ങള്‍ മാറ്റണം: ആന്റണി
തിരുവനനന്തപുരം: കേരളത്തിലെ പഴക്കം ചെന്ന റെയില്‍പ്പാലങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജനുവരി 26 ചൊവാഴ്ച കേന്ദ്രറെയില്‍വെമന്ത്രി നിതീഷ്കുമാറിന് അയച്ച ഫാക്സ് സന്ദേശത്തിലാണ് ആന്റണി ഇക്കാര്യം ആവശ്യപ്പെട്ടത്.
കടലുണ്ടി അപകടത്തിന് ശേഷം കേരളത്തിലെ ജനങ്ങള്‍ റെയില്‍ സുരക്ഷയെ കുറിച്ച് ആശങ്കാകുലരായിരിക്കുകയാണ്. ഇത് ദുരീകരിക്കുവാന്‍ തക്കതായ നടപടി വേണമെന്ന് ആന്റണി വ്യക്തമാക്കി.
കേരളത്തിലെ ഭൂരിപക്ഷം പാലങ്ങളും 100 വര്‍ഷത്തിലധികം പഴക്കമുള്ളവയാണെന്ന് ആന്റണി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. റെയില്‍വെയ്ക്ക് വന്‍തോതില്‍ വരുമാനം നേടിക്കൊടുക്കുന്ന കേരളത്തിലെ തീവണ്ടി യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications