കര്‍ഷക മുന്നണി സ്വതന്ത്രസംഘടന: തോമസ്
തിരുവനന്തപുരം: ദേശീയ കര്‍ഷക മുന്നണി രാഷ്ട്രീയേതരസംഘടനയാണെന്ന് പി.സി.തോമസ് എം.പി. ജൂണ്‍ 26 ചൊവാഴ്ച കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപ്രേരിതമായി രൂപീകരിച്ച സംഘടനയല്ല ദേശീയ കര്‍ഷകമുന്നണി. മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരും സംഘടനയില്‍ അംഗങ്ങളാണ്. കര്‍ഷകരുടെ പ്രശ്നങ്ങളെ ദേശീയതലത്തില്‍ ഉന്നയിക്കാനാണ് സ്വതന്ത്രമായ ഈ സംഘടന രൂപീകരിച്ചത്. ആഗസ്ത് ഒന്നിന് മുന്നണിയുടെ സംസ്ഥാനതല കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. തോമസ് പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എമ്മിന്റെ അടുത്തുചേരാനിരിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ താന്‍ പങ്കെടുക്കും. തനിക്ക് ഉന്നയിക്കാനുള്ള കാര്യങ്ങള്‍ യോഗത്തില്‍ പറയുമെന്നും തോമസ് അറിയിച്ചു.












Click it and Unblock the Notifications