Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ള് ഷാപ്പ്: സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണം

തിരുവനന്തപുരം: കള്ള്ഷാപ്പ് സഹകരണസംഘങ്ങള്‍ പിരിച്ചുവിടുമെന്ന യുഡിഎഫ് മാനിഫെസ്റോയിലെ വാഗ്ദാനം സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കള്ള്, അബ്കാരി തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ആവശ്യപ്പെട്ടു.

സഹകരണ സംഘങ്ങള്‍ പിരിച്ചുവിടുമെന്നും കള്ള്ഷാപ്പുകള്‍ വെവേറെയായി ലേലം ചെയ്യുമെന്നും യുഡിഎഫ് മാനിഫെസ്റോയില്‍ പറഞ്ഞിരുന്നുവെന്ന് തൊഴിലാളി കോണ്‍ഗ്രസ് നേതാവ് എന്‍.അഴകേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അബ്കാരി ലോബി വ്യാജമദ്യം ഒഴുക്കുന്ന സാഹചര്യത്തില്‍ വാഗ്ദാനം നടപ്പാക്കുന്നതിന് എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്ന അഴകേശന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ കള്ള്ഷാപ്പുകളെ സഹകരണസംഘങ്ങള്‍ക്ക് കീഴിലാക്കിയത് കാരണം ഭൂരിഭാഗം കള്ള് തൊഴിലാളികളയും പട്ടിണിയിലാണ്. മറ്റൊരു ഉപജീവനമാര്‍ഗവുമില്ലാതെ കഴിയുകയാണ് അവര്‍. ഈ നയം മൂലം സംസ്ഥാനത്തെ 5,986 കള്ള്ഷാപ്പുകളില്‍ 80 ശതമാനവും അടഞ്ഞുകിടക്കുകയാണെന്ന് അഴകേശന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+