കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗാസിക്കും വീനസ് വില്യംസിനും ജയം

  • By Super
Google Oneindia Malayalam News

ലണ്ടന്‍: വിംബിള്‍ഡണിലെ പ്രഥമറൗണ്ട് മത്സരങ്ങളില്‍ പുരുഷവിഭാഗം രണ്ടാം സീഡ് ആന്ദ്രെ അഗാസിക്കും വനിതാ വിഭാഗം നിലവിലുള്ള ജേതാവ് വീനസ് വില്യംസിനും ജയം. വനിതാവിഭാഗത്തില്‍ മൂന്നാം സീഡ് ഡാവന്‍പോര്‍ട്ടും വിജയിച്ചു.

നെതര്‍ലാന്റ്സിന്റെ പീറ്റര്‍ വെസ്സല്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അഗാസി തോല്പിച്ചത്. സ്കോര്‍: 7-6, 6-4, 6-4. ജപ്പാന്റെ ഷിനോബു അസാഗോവിനെ വീനസ് വില്യംസ് അനായാസമായി കീഴടക്കി. 6-2, 6-3 എന്ന സ്കോറിനാണ് രണ്ടാം സീഡായ വീനസ് വിജയിച്ചത്.

സ്ലൊവാക്യായുടെ മാര്‍ട്ടിന സുചയെ 6-3, 6-3 എന്ന സ്കോറിന് ഡാവന്‍പോര്‍ട്ട് തോല്പിച്ചു. പുരുഷവിഭാഗത്തില്‍ അഞ്ചാം സീഡായ ഓസ്ട്രേലിയയുടെ ലെയ്ത്തോണ്‍ ഹെവിറ്റ് സ്വിറ്റ്സര്‍ലാന്റിന്റെ മാഗ്നസ് ഗുസ്തഫ്സോണിനെ തോല്പിച്ചു.

വനിതാ വിഭാഗത്തില്‍ ഏഴാം സീഡായ കിം ക്ലിജ്സ്റേഴ്സ്, 14-ാം സീഡായ ജെലെന ഡോകിക് എന്നിവരും വിജയിച്ചവരില്‍ പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X