Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് പാര്‍ട്ടികള്‍ സര്‍വകക്ഷിയോഗം ബഹിഷ്കരിക്കും

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രധാന രാഷ്ട്രീയ കക്ഷികളായ പാകിസ്ഥാന്‍ മുസ്ലിം ലീഗും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് വിളിച്ചുചേര്‍ക്കാനുദ്ദേശിക്കുന്ന സര്‍വകക്ഷിയോഗം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു.

പട്ടാള അട്ടിമറിയിലൂടെ ഭരണത്തില്‍വന്ന മുഷാറഫിന് സര്‍വകക്ഷിയോഗം വിളിക്കാനുള്ള അര്‍ഹത ഇല്ലെന്ന് ആരോപിച്ചാണ് ഈ പാര്‍ട്ടികള്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മുന്‍ പ്രധാനമന്ത്രിമാരായ നവാസ് ഷെറീഫും ബേനസീര്‍ഭൂട്ടോയും നേതൃത്വം നല്‍കുന്ന ഈ പാര്‍ട്ടികള്‍ ബഹിഷ്കരണ ഭീഷണി മുഴക്കിയത് മുഷാറഫിന്റെ ഇന്ത്യാസന്ദര്‍ശന പരിപാടികളെ പ്രതികൂലമായി ബാധിച്ചേക്കും. ജൂലായില്‍ നടക്കുന്ന തന്റെ ഇന്ത്യാസന്ദര്‍ശനത്തിനു മുന്നോടിയായാണ് മുഷാറഫ് യോഗം വിളിച്ചിരുന്നത്.

എന്നാല്‍ 18 കക്ഷികള്‍ അടങ്ങിയ പാകിസ്ഥാന്‍ ജനാധിപത്യസംരക്ഷണ സഖ്യത്തിലെ എല്ലാ പാര്‍ട്ടികള്‍ക്കും ഈ അഭിപ്രായമല്ല എന്ന് അറിയുന്നു. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന തെഹ്രിക്-ഇ-ഇന്‍സാഫ് യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മുത്തിഹിദാ ക്വാമി പ്രസ്ഥാനത്തിന്‍െറ നേതാവ് അഫ്തബ് ഷെയ്ഖും യോഗത്തില്‍ പങ്കെടുത്തേക്കും.

ജനാധിപത്യ സംരക്ഷണ സഖ്യത്തിലെ മിക്കവാറും എല്ലാ കക്ഷികളും മുഷാറഫ് പ്രസിഡണ്ട് പദവി ഏറ്റെടുത്തതില്‍ തൃപ്തരല്ല. പ്രസിഡണ്ട്, സൈനിക മേധാവി, ചീഫ് എക്സിക്യൂട്ടീവ് എന്നീ മൂന്നു പ്രധാന പദവികള്‍ ഒരേ വ്യക്തി തന്നെ വഹിക്കുന്നത് ചരിത്രത്തിലേക്കുള്ള തിരിച്ചുപോക്കാണ്. മുഷാറഫ് പ്രസിഡണ്ട് പദവി ഏറ്റെടുത്ത രീതി പാകിസ്ഥാന്റെ ഭരണഘടനയ്ക്കും നിയമത്തിനും ചേര്‍ന്ന രീതിയിലുമല്ല, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് റാസാ റബാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+