സോണിയ ഡിക്ചിനിയെ കാണും
ന്യൂയോര്‍ക്ക്: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ജൂണ്‍ 26 ചൊവാഴ്ച യുഎസ് വൈസ് പ്രസിഡന്റ് ഡിക് ചിനിയെ കാണും. യുഎസ് ദേശീയ സുരക്ഷാഉപദേശകന്‍ കോണ്‍ഡലീസാ റൈസുമായും സോണിയ ചര്‍ച്ച നടത്തുമെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് മുരളി ദിയോറ പറഞ്ഞു.
സോണിയ ജൂണ്‍ 24 ഞായറാഴ്ചയാണ് യുഎസിലെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിംഹ്, നട്വര്‍ സിംഹ്, ജയ്റാം രമേഷ്, മുരളി ദിയോറ എന്നിവരും സോണിയയെ അനുഗമിക്കുന്നുണ്ട്.
എയ്ഡ്സ് നേരിടുന്നതിനു വേണ്ടി ഐക്യരാഷ്ട്രസഭ ആദ്യമായി വിളിച്ചുകൂട്ടിയ അന്താരാഷ്ട്രസമ്മേളനത്തില്‍ സോണിയാഗാന്ധി ചൊവാഴ്ച പ്രസംഗിക്കും. 180 രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം യുഎന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നന്‍ ആണ് ഉദ്ഘാടനം ചെയ്തത്.












Click it and Unblock the Notifications