നെടുമ്പാശേരി: നിര്‍ണായക യോഗം വ്യാഴാഴ്ച
തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവള കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ണായക യോഗം ജൂണ്‍ 28 വ്യാഴാഴ്ച നടക്കും.ഭരണമാറ്റത്തെ തുടര്‍ന്ന് നടക്കുന്ന ആദ്യഡയറക്ടര്‍ ബോര്‍ഡ് യോഗമാണിത്. യോഗത്തില്‍ ബോര്‍ഡ് ചെയര്‍മാനായി മുഖ്യമന്ത്രി എ.കെ.ആന്റണിയെ തിരഞ്ഞെടുക്കും.
നഷ്ടത്തില്‍ പെട്ടുഴലുന്ന കമ്പനിയെ കരകയറാനുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് കരുതപ്പെടുന്നു. വിമാനത്താവളത്തിനായി ഇതുവരെ 220 കോടി രൂപയാണ് മുതല്‍മുടക്കിയിട്ടുള്ളത്. ഇതില്‍ 12,000 ഓഹരി ഉടമകള്‍ ചേര്‍ന്ന് 30 കോടി രൂപ മുടക്കിയിരുന്നു.
ഹഡ്കോയില്‍ നിന്ന് 1500 കോടി രൂപയും ഫെഡറല്‍ ബാങ്ക്, എസ്ബിഐ എന്നിവയില്‍ നിന്നും 40 കോടി രൂപയും കമ്പനി വായ്പയെടുത്തിട്ടുണ്ട്. ഇതിന്റെ പലിശയിനത്തില്‍ തന്നെ പ്രതിവര്‍ഷം 14 കോടി രൂപയാണ് കമ്പനി അടച്ചുകൊണ്ടിരിക്കുന്നത്.
51 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ഈയിനത്തില്‍ 102 കോടി രൂപ സര്‍ക്കാര്‍ നല്കണം. എന്നാല്‍ ഇതുവരെ 30 കോടി രൂപ മാത്രമേ ഇതുവരെ നല്കിയിട്ടുള്ളൂ. കൂടുതല്‍ തുക സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാര്‍ നല്കുമെന്നും ആരും പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാര്‍ ഓഹരി 26 ശതമാനമാക്കി കുറക്കുമെന്ന സര്‍ക്കാര്‍ യോഗത്തില്‍ നടത്തുമെന്നാണ് കരുതപ്പെടുന്നത്.
അഞ്ച് കോടി രൂപയുടെ ഓഹരിയെടുത്തിട്ടുള്ള എയര്‍ ഇന്ത്യ 11 കോടി രൂപയുടെ പലിശരഹിത വായ്പയും കമ്പനിക്ക് നല്‍കിയിട്ടുണ്ട്. ഡയറക്ടര്‍ ബോര്‍ഡില്‍ പ്രാതിനിധ്യം വേണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട് 72 കോടി രൂപ കൂടി കിട്ടിയാല്‍ കമ്പനി ലാഭത്തിലാക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ 125 സര്‍വീസുകളാണ് പ്രതിദിനം നെടുമ്പാശേരിയില്‍ നിന്നും സര്‍വീസ് നടത്തുന്നത്. ഇത് 150 ആക്കിയാല്‍ തന്നെ ലാഭമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications