Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുക്കിപ്പണിത ഹൈവേകളില്‍ ടോള്‍പിരിവ്

ദില്ലി: ഇന്ത്യയില്‍ പുതുക്കിപ്പണിയുന്ന ഹൈവേകളില്‍ വാഹനമോടിയ്ക്കാന്‍ ഇനി മേല്‍ നികുതി നല്‍കേണ്ടി വരും. ഇതിന്റെ ആദ്യഘട്ടമായി ദില്ലി-ജയ്പൂര്‍, ദില്ലി-ആഗ്ര ഹൈവകളില്‍ അടുത്ത മാസം മുതല്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്തും.

കാറുകള്‍ക്ക് കിലോമീറ്ററിന് 40 പൈസയും ഭാരവാഹനങ്ങള്‍ക്ക് കിലോമീറ്ററിന് 1.40 രൂപയായുമാണ് ടോള്‍ നിശ്ചയിച്ചിരിയ്ക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയാണ്.

നാലുവരിപാതകളായി പുതുക്കിപ്പണിത ദേശീയപാതകളില്‍ ടോള്‍ പിരിവ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാല്‍, വളരെ പരിമിതമായ സ്ഥലങ്ങളിലേ ഇപ്രകാരം ടോള്‍ പിരിവ് നടപ്പാക്കിയിട്ടുള്ളൂ.

ദില്ലി- ജയ്പൂര് ഹൈവേയില്‍ കോത്പുതലിയ്ക്കും ജയ്പൂരിനുമിടയിലും കോത്പുതലിയ്ക്കും ഗുര്‍ഗാവോണിനുമിടയിലും ടോള്‍ പിരിവ് തുടങ്ങിക്കഴിഞ്ഞു. ദില്ലി, ജയ്പൂര്‍, ആഗ്ര, ജലന്ധര്‍ എന്നീ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന 5,952 കിലോമീറ്റരറുള്ള സുവര്‍ണ്ണ ചത്വര ഹൈവേ പദ്ധതിയുടെ 1500 കിലോമീറ്ററോളം പണി പൂര്‍ത്തിയായിട്ടുണ്ട്. പണി പൂര്‍ത്തിയായ ഇടങ്ങളില്‍ ടോള്‍ പിരിവ് കര്‍ശനമാക്കണമെന്നാണ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്.

പണിയ്ക്കായി മുടക്കിയിരിയ്ക്കുന്ന തുക ടോള്‍ പിരിവിലൂടെ തിരിച്ചുപിടിയ്ക്കാനാണ് മന്ത്രാലയത്തിന്റെ പദ്ധതി. എന്നാല്‍, ടോള്‍ പിരിവ് നിര്‍ബന്ധമാക്കാത്തതു മൂലം പദ്ധതിതുക തിരിച്ചു കിട്ടുന്നില്ലെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.

ചില സംസ്ഥാനങ്ങള്‍ ടോള്‍ പിരിവ് നടത്തുമ്പോള്‍ ചില സംസ്ഥാനങ്ങള്‍ രാഷ്ട്രീയ കാരണങ്ങളാല്‍ പദ്ധതി വേണ്ട വിധം നടപ്പാക്കുന്നില്ല. അടുത്തയിടെ നടത്തിയ ഒരു യോഗത്തില്‍ ടോള്‍ പിരിവ് ഊര്‍ജ്ജിതമാക്കാനുള്ള പദ്ധതിനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന അധികൃതര്‍ക്ക് ഉപരിതല ഗതാഗത മന്ത്രാലയം നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+