Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ള് സഹ. സംഘം: ബിഷപ്പ് കൗണ്‍സില്‍ സര്‍ക്കാരിനെതിരെ

കൊച്ചി: സംസ്ഥാനത്തെ കള്ളു സഹകരണ സംഘങ്ങള്‍ അബ്കാരി മുതലാളിമാര്‍ക്ക് കൈമാറാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തുമെന്ന് കേരള കാതലിക് ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി) മുന്നറിയിപ്പ് നല്‍കി.

കൗണ്‍സിലിന്റെ മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ പോള്‍ കാരച്ചിറ ജൂണ്‍ 27 ബുധനാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം. കേരളത്തില്‍ മദ്യം നിരോധിക്കുമെന്ന വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ കോണ്‍ഗ്രസും യുഡിഎഫും കള്ള് സഹകരണ സംഘങ്ങള്‍ മറിച്ചു വില്‍ക്കുന്നതിലൂടെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഫാദര്‍ ആരോപിച്ചു.

കള്ള് വില്‍പന സഹകരണ സംഘങ്ങളിലൂടെ നടക്കുന്നതിന് കമ്മീഷന്‍ എതിരല്ല. എന്നാല്‍ അത് അബ്കാരി മുതലാളിമാര്‍ക്ക് കൈമാറിയാല്‍ വന്‍തോതിലുള്ള വ്യാജച്ചാരായ നിര്‍മ്മാണത്തിലേക്കും തുടര്‍ന്ന് വന്‍ മദ്യദുരന്തങ്ങളിലേക്കുമായിരിക്കും നയിക്കുക.

കള്ള് സഹകരണ സംഘങ്ങള്‍ പിരിച്ചുവിടണമെന്നു തന്നെയാണ് തീരുമാനമെങ്കില്‍ അത് ബിവറേജസ് കോര്‍പ്പറേഷന് നല്‍കുന്നതാണ് കമ്മീഷന് സ്വീകാര്യം. അങ്ങനെയെങ്കില്‍ സംസ്ഥാനത്തെ കള്ളു ചെത്ത് തൊഴിലാളികള്‍ നേരിടേണ്ടിവരുന്ന തൊഴിലില്ലായ്മയെ തരണം ചെയ്യാം - ഫാദര്‍ ചൂണ്ടിക്കാട്ടി.

പ്രതിഷേധ സമരത്തിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മദ്യനിരോധന ബോധവല്‍ക്കരണ ജാഥ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ ഇടവകകള്‍ക്കു പുറമെ പുതുതായി അനുവദിച്ച 55 മദ്യഷാപ്പുകള്‍ക്ക് മുന്നിലും പ്രതിഷേധ സമരം സംഘടിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+