Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതിപ്രശ്നം പഠിയ്ക്കാന്‍ മന്ത്രിസഭാ ഉപസമിതി

തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കണ്ടെത്താന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. ജൂണ്‍ 27 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിയ്ക്കുന്നതടക്കമുള്ള പ്രശ്നപരിഹാര ശ്രമങ്ങള്‍ ഉപസമിതിയുടെ ചുമതലയിലായിരിക്കുമെന്ന് മുഖ്യമന്ത്രി എ കെ ആന്റണി വാര്‍ത്താലേഖകരെ അറിയിച്ചു.

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സഹകരണ മേഖലയ്ക്ക് തിരികെ കൈമാറുന്നതു സംബന്ധിച്ച് പഠിയ്ക്കാന്‍ മറ്റൊരു മന്ത്രിസഭാ ഉപസമിതിയേയും നിയോഗിച്ചിട്ടുണ്ട്.

മുന്‍ സര്‍ക്കാര്‍ അനുവദിച്ചതും ആന്റണി സര്‍ക്കാര്‍ റദ്ദാക്കിയതുമായ 195 പുതിയ കോഴ്സുകള്‍ ചില വ്യവസ്ഥകള്‍ക്കു വിധേയമായി വിവിധ കോളേജുകള്‍ക്ക് അനുവദിയ്ക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിന് അധികസാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാത്ത വിധത്തില്‍ കോഴ്സുകള്‍ നടത്താമെന്ന വ്യവസ്ഥപ്രകാരമായിരിയ്ക്കും കോളേജുകള്‍ക്ക് കോഴ്സുകള്‍ അനുവദിയ്ക്കുക.

കെ റ്റി ഡി സി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നും മുഖ്യമന്ത്രി എ കെ ആന്റണി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+