എയര്‍ ഇന്ത്യാ വിമാനസമയത്തില്‍ മാറ്റം
തിരുവനന്തപുരം: ജൂണ്‍ 28 വ്യാഴാഴ്ച തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കും അബുദാബിയിലേക്കുമുളള എയര്‍ ഇന്ത്യയുടെ വിമാനസര്‍വീസില്‍ മാറ്റം.
വ്യാഴാഴ്ച പുറപ്പെടുന്ന എഐ-947 വിമാനം രാത്രി എട്ട് മണിക്ക് പകരം വൈകുന്നേരം 4.30നായിരിക്കും തിരുവനന്തപുരത്തു നിന്നും പുറപ്പെടുക. മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എംഐ-684 വിമാനം ആറ് മണിക്ക് പകരം വൈകുന്നേരം 3.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
ജൂണ്‍ 28ന് മാത്രമാണ് സമയമാറ്റം. 29 മുതല്‍ പഴയ സമയത്തില്‍ സര്‍വീസുകള്‍ തുടരുമെന്നും ചില സാങ്കേതിക കാരണങ്ങളാലാണ് സമയത്തില്‍ മാറ്റം വരുത്തിയതെന്നും എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications