യു ഡി എഫ് യോഗങ്ങളില്‍ പങ്കെടുക്കുമെന്ന് ഗണേഷ്കുമാര്
തിരുവനന്തപുരം: യു ഡി എഫ് യോഗങ്ങളില്‍ താന്‍ തുടര്‍ന്നും പങ്കെടുക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാര് വ്യക്തമാക്കി. യു ഡി എഫ് യോഗങ്ങളില്‍ കേരള കോണ്‍ഗ്രസ് (ബി)യിലെ മന്ത്രി പങ്കെടുക്കരുതെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് ഗണഷ്കുമാര്‍ പറഞ്ഞു.
യു ഡി എഫ് യോഗങ്ങളില്‍ മന്ത്രി ഉള്‍പ്പെടെ ആരും കേരളകോണ്‍ഗ്രസില്‍ നിന്നും പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതായുള്ള കേരള കോണ്‍ഗ്രസ്(ബി) ചെയര്മാന് ആര് ബാലകൃഷ്ണപിള്ള എം എല്‍ എ യുടെ നിലപാടിന് വിരുദ്ധമാണ് പിള്ളയുടെ മകനും മന്ത്രിയുമായ ഗണേഷ്കുമാറിന്റെ തീരുമാനം.
യു ഡി എഫ് യോഗങ്ങളില്‍ പങ്കെടുക്കരുതെന്ന് തന്നോടാരും പറഞ്ഞിട്ടില്ലെന്നും പറയാത്ത സ്ഥിതിയ്ക്ക് തുടര്‍ന്നും പങ്കെടുക്കുമെന്നുമാണ് ഗണേഷ്കുമാറിന്റെ നിലപാട്. കഴിഞ്ഞ യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് മൂവാറ്റുപുഴയില്‍ കേരളകോണ്‍ഗ്രസ് സ്ഥാപകനേതാവ് കെ എം ജോര്‍ജിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ പോയിരുന്നതുകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.
യു ഡി എഫ് യോഗങ്ങളില്‍ നിന്നും മന്ത്രിമാര്‍ക്ക് ഒഴിഞ്ഞുനില്ക്കാനാവില്ല. പല സുപ്രധാന കാര്യങ്ങളും ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുന്ന വേദിയാണ് യു ഡി എഫ് യോഗം- ഗണേഷ്കുമാര് ചൂണ്ടിക്കാട്ടി.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications