ഐ ടി വികസനം സ്വകാര്യമേഖലയ്ക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിവരസാങ്കേതിക രംഗത്തും ജൈവസാങ്കേതിക രംഗത്തും നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പദ്ധതികളില്‍ സ്വകാര്യമേഖലയ്ക്ക് പ്രാമുഖ്യം നല്‍കുമെന്ന് മുഖ്യമന്ത്രി എ കെ ആന്റണി അറിയിച്ചു.
സംസ്ഥാനത്തിന്റെ പുരോഗതി ഇനി വിവരസാങ്കേതിക മേഖലയിലും ജൈവസാങ്കേതിക മേഖലയിലും വിനോദസഞ്ചാരത്തിലുമായിരിയ്ക്കും. എന്നാല്‍, ഈ മേഖലകളില്‍ വന്‍തോതില്‍ പണം മുടക്കാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി അനുവദിയ്ക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജൂണ്‍ 27 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിയ്ക്കുകയായിരുന്നു ആന്റണി.
എന്നാല്‍, വിനോദസഞ്ചാര വികസന കോര്‍പറേഷന്‍ സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ നീക്കമുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. എങ്കിലും നഷ്ടത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ കാര്യത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications