കടലുണ്ടി: രണ്ടു ബോഗികള്‍ വെള്ളത്തില്‍ തന്നെ
കോഴിക്കോട്: കടലുണ്ടി പാലത്തില്‍ നിന്നും പുഴയിലേയ്ക്കു മറിഞ്ഞ മംഗലാപുരം-ചെന്നൈ മെയിലിന്റെ രണ്ടു ബോഗികള്‍ ഇപ്പോഴും വെള്ളത്തില്‍ തന്നെ. അപകടം നടന്ന് അഞ്ചു ദിവസം പിന്നിട്ടുവെങ്കിലും ജൂണ്‍ 26 തിങ്കളാഴ്ച രാത്രിയും രണ്ടു ബോഗികള്‍ വെള്ളത്തില്‍ നിന്നും പൊക്കിയെടുക്കാനായിട്ടില്ല.
വെള്ളത്തില്‍ വീണ ആറു ബോഗികളില്‍ നാലെണ്ണം വെള്ളത്തില്‍ നിന്നും പൊക്കിയെടുത്തിട്ടുണ്ട്. വെള്ളത്തിലാണ്ടു കിടക്കുന്ന രണ്ട് ബോഗികള്‍ പൊക്കിയെടുക്കാനുള്ള ശ്രമം തിങ്കളാഴ്ചയും വിജയിച്ചില്ല. എന്നാല്‍, ഈ ബോഗികളില്‍ നിന്നും ജഡമൊന്നും ഇതു വരെ കണ്ടുകിട്ടിയിട്ടില്ല.
ഈറോഡ്, ഗോവ എന്നിവിടങ്ങളില്‍ നിന്നും കൊണ്ടുവന്ന ക്രെയിനുകളുപയോഗിച്ചാണ് ബോഗികള്‍ വെള്ളത്തില്‍ നിന്നും ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുന്നത്.












Click it and Unblock the Notifications