വൈദ്യുതി ബോര്‍ഡിന് കിട്ടാനുള്ളത് പിരിക്കുന്നില്ല
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന് വിവിധ സ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യവ്യക്തികളില്‍ നിന്നും 697 കോടി രൂപ കിട്ടാനുള്ളത് പിരിക്കാതെയാണ് നിരക്ക് വര്‍ധനയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
വൈദ്യുതി ബോര്‍ഡിന്റെ 2000ലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 350 കോടി രൂപ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കാനുണ്ട്. ഇതിനുള്ള നടപടികളൊന്നും 2001ല്‍ സര്‍ക്കാര്‍ എടുത്തിട്ടില്ല. 300 കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യവ്യക്തികളില്‍ നിന്നുമായി ബോര്‍ഡിന് കിട്ടാനുള്ളത്.
1987 മുതലുള്ള കണക്കനുസരിച്ച് 47 കോടി രൂപയാണ് ബോര്‍ഡിന് കിട്ടാനുളളത്. എന്നാല്‍ ഇത് ആരില്‍ നിന്നൊക്കെയാണ് എന്നതിനെ പറ്റി ബോര്‍ഡിന് വിവരമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരക്ക് വര്‍ധനവിലൂടെ 1200 കോടി രൂപ സമാഹരിക്കാമെന്ന് പറയുന്ന സര്‍ക്കാര്‍ ആരൊക്കെയാണ് ബോര്‍ഡിന് പണം നല്‍കേണ്ടതെന്ന് തിരക്കാന്‍ പോലും മിനക്കെട്ടിട്ടില്ല.
1991 മുതല്‍ 1996 വരെ 17 മെഗാവാട്ട് ആയിരുന്നു വൈദ്യുതി ഉല്പാദനത്തിലുണ്ടായ വര്‍ധനവ്. എന്നാല്‍ 1996 മുതല്‍ 2001 വരെ ഇത് 1016 മെഗാവാട്ടായി ഉയര്‍ന്നു. ഇതിനായി വന്‍തോതില്‍ കടം വാങ്ങിയതും ബോര്‍ഡിനെ പ്രതിസന്ധിയിലാക്കി. എന്നാല്‍ വിറ്റ വൈദ്യുതിയുടെ വില വ്യവസായികളില്‍ നിന്നും മറ്റും കൃത്യമായി വാങ്ങിയിരുന്നുവെങ്കില്‍ പ്രതിസന്ധിയുണ്ടാവില്ലായിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications